2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കാതെ ലക്ഷദ്വീപ് ഭരണകൂടം; ചെറിയം ദ്വീപിലെ ഷെഡുകള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവ്

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികള്‍ തുടരുന്നു. ചെറിയംദ്വീപിലെ ഷെഡുകള്‍ പൊളിച്ചുമാറ്റാനാണ് പുതിയ ഉത്തരവ്. മത്സ്യത്തൊഴിലാളികള്‍ സ്വമേധയാ പൊളിച്ചുമാറ്റിയില്ലെങ്കില്‍ റവന്യൂ വകുപ്പ് അത് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല പൊളിക്കാനുള്ള ചെലവ് തൊഴിലാളികളില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെയും സമാന രീതിയില്‍ ഭരണകൂടം മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചു മാറ്റിയിരുന്നു. അന്ന് ഇതിനെതിരെ ദ്വീപില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവും ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവുമാണ് സ്റ്റേ ചെയ്തത്. ലക്ഷദ്വീപ് സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലായിരുന്നു നടപടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News