
പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രം. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് താരങ്ങള്‍
മുംബൈ: പൗരത്വ നിയമ ഭേദഗതിയെ പ്രതിരോധിക്കാനുള്ള പ്രചാരണതന്ത്രങ്ങള്‍ പാളിയതോടെ ബോളിവുഡ് താരങ്ങളെ പാട്ടിലാക്കാനുള്ള നീക്കവുമായി ബി.ജെ.പി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് താരങ്ങളെ വലയിലാക്കാന്‍ ബി.ജെ.പി മുന്നിട്ടിറങ്ങിയത്.
ഇതിന്റെ ഭാഗമായി പൗരത്വ നിയമ ഭേദഗതിയിലെ മിഥ്യയും യാഥാഥ്യങ്ങളും ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ബോളിവുഡ് താരങ്ങളുടെ രഹസ്യ യോഗം വിളിച്ചിക്കുകയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. കേന്ദ്രമന്ത്രി പിയൂശ് ഗോയലും ബി.ജെ.പി വൈസ് പ്രസിഡന്റ് ജയ പാണ്ഡയുമാണ് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ അത്താഴ വിരുന്നിനോടനുബന്ധിച്ചാണ് പരിപാടി.
പൗരത്വ നിയമ ഭേദഗതിയുടെ മിഥ്യയും യാഥാര്‍ഥ്യവും എന്ന വിഷയത്തിലുള്ള ചര്‍ച്ചയെ സമ്പുഷ്ടമാക്കാനാണ് ക്ഷണമെന്നും താരങ്ങള്ക്കയച്ച ക്ഷണക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് കത്ത് ലഭിച്ചുവെന്ന് നിരവധി താരങ്ങള്‍ സ്ഥിരീകരിച്ചതായി എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്തു. എന്നാല്‍ തങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയതായും എന്‍.ഡി.ടി.വി റിപോര്‍ട്ടില്‍ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹി, ജെ.എന്‍.യു, അലിഗഡ്, തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന പ്രതിഷേധപ്രകടനങ്ങള്ക്കുനേരെ പോലിസ് ആക്രമങ്ങള്‍ അഴിച്ചുവിടുന്നതിനെ അപലപിച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ അനുരാഗ് കഷ്യാപ്, സ്വര ഭാസ്കര്‍, സിദ്ദാര്‍ഥ് അടക്കമുള്ള താരങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ജാമിഅ മില്ലിയയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെ താരങ്ങളുടെയും സംവിധായകരുടെയും സംഘം അപലപിച്ചിരുന്നു.
രാജ്കുമാര് റാവു, കങ്കണ, സുധീര്‍ മിശ്ര, ഫര്ഹാന് അഖ്തര്‍, പരിനീതി ചോപ്ര, സയ്ഫ് അലി ഖാന്, ശബാന അസ്മി, ഹൃതിക് റോഷന് തുടങ്ങിയ നിരവധി പേരാണ് ബോളിവുഡ് മേഖലയില്‍ നിന്നു പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി എത്തിയത്.
Comments are closed for this post.