2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാക്‌സിനെടുക്കാത്തവര്‍ക്ക് വീട്ടിലെത്തി നല്‍കണം, മതനേതാക്കളുടേയും സഹായം തേടൂ-പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്‌സിനേഷന്‍ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

വാക്‌സിനേഷന്‍ കുറവുള്ള 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. 12 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിനു താഴെ ആളുകള്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.

വാക്‌സിനേഷനിലെ നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിനേഷനാണ്. അതിനാല്‍ എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണം. മൂന്നാം തരംഗത്തെ മുന്നില്‍ കണ്ട് പ്രതിരോധം ഊര്‍ജിതമാക്കാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വാക്‌സിനേഷന് വേണ്ടി പ്രത്യേക ക്യാംപുകള്‍ തുടങ്ങാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആഘോഷകാലം വരികയാണ്, അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.