ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. രോഹിണ് കോടതി വെടിവെപ്പ് കേസ് പ്രതിയായ തില്ലു താജ് പുരിയ ആണ് കൊല്ലപ്പെട്ടത്. എതിര്‍ ഗുണ്ടാ സംഘത്തില്‍ പെട്ടവര്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
Gangster Tillu Tajpuriya killed inside Delhi's Tihar jail by rival gang members
— ANI Digital (@ani_digital) May 2, 2023
Read @ANI Story | https://t.co/mkN3zS2eez#TilluTajpuriya #Delhi #TiharJail #Gangster pic.twitter.com/zIjkxNO4uC
മറ്റൊരു തടവുകാരനായ രോഹിത് എന്നയാള്‍ക്കും പരുക്കുണ്ട്. ഇയാള്‍ അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
Comments are closed for this post.