2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഭോപാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം; നാല് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു

ഭോപാല്‍: മധ്യപ്രദേശ് ഭോപ്പാലിലെ കമലാ നെഹ്‌റു ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ പൊള്ളലേറ്റു മരിച്ചു. നവജാത ശിശുക്കളുടെ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ സംഭവം അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീ ആദ്യം ആളിപ്പടര്‍ന്നത്. 40 കുട്ടികളുള്ള വാര്‍ഡിലെ ബാക്കിയുള്ള 36 പേരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.