2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബാബരി, മുത്തലാഖ് കേസുകളില്‍ വിധി പറഞ്ഞ റിട്ട. ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍

ന്യൂഡല്‍ഹി: ബാബരി, മുത്തലാഖ് തുടങ്ങിയ കേസുകളില്‍ വിധി പറഞ്ഞ സുപ്രിം കോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍ ഇനി മുതല്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍. 2023 ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചത്.

2017ലാണ് ജസ്റ്റിസ് നസീര്‍ സുപ്രീംകോടതിയിലെത്തുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് അദ്ദേഹത്തിന് സുപ്രിം കോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിച്ചത്. ബാബരി, മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങി പ്രാധാന്യമര്‍ഹിക്കുന്ന പല കേസുകളിലും വിധി പറഞ്ഞ സുപ്രിംകോടതി ബെഞ്ചില്‍ ജസ്റ്റിസ് അബ്ദുല്‍ നസീറുണ്ടായിരുന്നു.

സ്വകാര്യതയുമായി ബന്ധപ്പെട്ട പുട്ടുസ്വാമി കേസിലെ വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായിരുന്നു. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കികൊണ്ട് ബാബരി കേസില്‍ സുപ്രിം കോടതി വിധി പറഞ്ഞപ്പോഴും ബെഞ്ചില്‍ അബ്ദുല്‍ നസീറുണ്ടായിരുന്നു.

ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബയ്‌സിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. ഇതടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി, ആറിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് സിപി രാധാകൃഷ്ണനെ ഝാര്‍ഖണ്ഡിലും ലെഫ്റ്റന്റ് ഗവര്‍ണര്‍ കൈവല്യ ത്രിവിക്രം പര്‍നായിക്് അരുണാചലിലും ഗവര്‍ണറാകും.

ലഡാക്ക് ഗവര്‍ണര്‍ ആര്‍ കെ മാത്തൂറിന്റെ രാജിയും രാഷ്്ട്രപതി സ്വീകരിച്ചു. മാത്തൂറിന് പകരം റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ ബിഡി മിശ്ര ലഡാക്കില്‍ ഗവര്‍ണറാകും. നിലവില്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. ഗുലാംചന്ദ് കഠാരിയ അസമിലും ശിവപ്രസാദ് ശുക്ല ഹിമാചലിലും രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ബിഹാര്‍ ഗവര്‍ണറാകും. അനസൂയ ഉയ് ര്‍ക്കെയെ മണിപ്പൂര്‍ ഗവര്‍ണറായും മാറ്റി നിയമിച്ചു.

എല്‍ ഗണേശനെ നാഗാലാന്‍ഡിലും ഫഗു ചൗഹാനെ മേഘാലയയിലും ഗവര്‍ണറായി നിയമിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.