അഹമദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായി കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പട്ടേല്‍ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
സെപ്തംബറില്‍ പട്ടേലിന് കൊവിഡ് ബാധിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.
രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു പട്ടേല്‍. 1995 ലും 1998-2001 കാലഘട്ടത്തിലുമാണ് അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.
Comments are closed for this post.