2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദലിത് ഗ്രാമമുഖ്യയെ ആദ്യ യോഗത്തില്‍ തന്നെ കസേരയില്‍നിന്ന് വലിച്ചിറക്കി തറയില്‍ ഇരുത്തി; 2021ലെ ജനാധിപത്യ ഇന്ത്യ

ഝാന്‍സി: ജാതിയുടെ പേരില്‍ അപമാനിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നത് ഇന്ത്യയില്‍ പുതുമയല്ല.

ഗ്രാമ പ്രധാന്‍ ആയി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദലിത് യുവതിയെ ആദ്യ യോഗത്തില്‍ തന്നെ ബലംപ്രയോഗിച്ച് കസേരിയില്‍നിന്ന് മാറ്റുകയും തറയില്‍ ഇരുത്തുകയും ചെയ്തതാണ് പുതിയ സംഭവം. ഉത്തര്‍ പ്രദേശിലെ മഹോബയിലെ നാഥുപുര ഗ്രാമത്തിലാണ് സംഭവം. സവിത ദേവി അഹിര്‍വര്‍ എന്ന 25കാരിക്കെതിരെയായിരുന്നു അധിക്ഷേപകരമായ നടപടി.

അധികൃതരുമായി ആദ്യ യോഗം നടക്കുകയായിരുന്നു. ഇതിനിടെ രാമു രജ്പുത് അടക്കം ആളുകള്‍ എത്തി കസേരയില്‍നിന്ന് എഴുന്നേറ്റ് തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ അവര്‍ ബലം പ്രയോഗിച്ചു -യുവതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

   

യുവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.