2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രാര്‍ത്ഥനക്കെത്തിയ ക്രൈസ്തവരെ അടിച്ചോടിക്കുന്ന ഹിന്ദുത്വര്‍; വീഡിയോ പങ്കുവെച്ച് അന്താരാഷ്ട്ര ക്രൈസ്തവ സംഘടന

ന്യൂഡല്‍ഹി: പ്രാര്‍ത്ഥനക്കെത്തിയ ക്രൈസ്തവരെ ഹിന്ദുത്വര്‍ അടിച്ചോടിക്കുന്ന വീഡിയോ പങ്കുവച്ച് അന്താരാഷ്ട്ര ക്രൈസ്തവ സംഘടന. അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍(ഐസിസി) ആണ് ആക്രമണത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ കുറിച്ച് നിങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്നും, ഇത് അടുത്തിടെ നടന്ന ആക്രമണമാണെന്ന അടിക്കുറിപ്പോടെയാണ് ഐസിസി അവരുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ പെര്‍സിക്യൂഷനില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

അധികാരികളുടെ മൗനാനുവാദത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നതെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പ്രസിഡന്റ് ജെഫ് കിങ് വീഡിയോയില്‍ പറയുന്നുണ്ട്. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ജെഫ് കിങ് ചോദിക്കുന്നു. പൊലിസും ഭരണകൂടവും യാതൊരു നടപടിയും എടുക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മുഖം പോലും മറക്കാതെയുള്ള ഇത്തരം ആക്രമണം ദൃശ്യങ്ങള്‍ തീവ്ര ഹിന്ദുക്കള്‍ പുറത്ത് വിടുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

എവിടെ നടന്ന സംഭവമാണെന്ന് പറയുന്നില്ലെങ്കിലും കൊവിഡ് വ്യാപനത്തിന് ശേഷം ഉത്തരേന്ത്യയിലെ ഒരു പ്രദേശത്ത് നടന്ന ആക്രമണ സംഭവമാണെന്ന് വീഡിയോയിലെ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. പകര്‍ച്ച വ്യാധിയില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാനാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചതെന്ന് ക്രിസ്ത്യന്‍ പ്രതിനിധി പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

ഇറ്റലിയില്‍ വലിയ ചര്‍ച്ച് ഉണ്ടെന്നും അവിടെ പ്രാര്‍ത്ഥന നടത്തിയിട്ട് ആരെയും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞാണ് ഹിന്ദുത്വര്‍ ആക്രമണം തുടങ്ങുന്നത്. വലിയ വടി ഉപയോഗിച്ചും ബെല്‍റ്റ് കൊണ്ടും ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.

Footage of Radical Hindus Attacking Indian Christian


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.