ലഖ്‌നോ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പ്രഖ്യാപിക്കുന്നതിനിടെ പ്രധാനമായും അഞ്ച് നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.
* ബാബരി മസ്ജിദ് തകര്‍ക്കല്‍ നേരത്തെ ആസൂത്രണം ചെയ്തതായിരുന്നില്ല
*കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവില്ല
*സി.ബി.ഐ സമര്‍പ്പിച്ച ഓഡിയോയുടേയും വീഡിയോയുടേയും ആധികാരികത തെളിയിക്കാനായില്ല
*സാമൂഹിവിരുദ്ധരാണ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ തടയുകയാണ് നേതാക്കള്‍ ചെയ്തത്.
*പ്രസംഗത്തിന്റെ ഓഡിയോ വ്യക്തമായിരുന്നില്ല
ഇന്നാണ് ബാബരിമസ്ജിദ് തകര്‍ത്ത കേസില്‍ വിധി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമേല്‍പിച്ച ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിടുന്നതാണ് ലഖ്‌നോ പ്രത്യേക സി.ബി.ഐ കോടതി വിധി. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.കെ യാദവാണ് വിധി പറഞ്ഞത്.
Comments are closed for this post.