
ന്യൂഡല്‍ഹി: പൊലിസ് വെടിവെപ്പില്‍ പതിനാറ് പേര് കൊല്ലപ്പെട്ട യു.പിയില്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധക്കാര്‍ക്ക് നോട്ടിസ്. 28 പ്രതിഷേധക്കാര്‍ക്കെതിരെ യു.പി പൊലിസ് നോട്ടിസ് അയച്ചു. 14.86 ലക്ഷമാണ് പിഴയടക്കേണ്ടത്. പൊലിസിന്റെ മോട്ടോര്‍ സൈക്കിളുകള്‍, ബാരിയര്‍, ലാത്തി തുടങ്ങിയവ ഉള്‍പെടെയുള്ള വസ്തുക്കള്‍ നശിപ്പിച്ചെന്നാണ് ആരോപണം.
പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
Comments are closed for this post.