2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; 50 ഓളം കടകള്‍ കത്തി നശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടിത്തം. ഭഗീരഥ് പാലസ് ഇലക്ട്രോണിക് മാര്‍ക്കറ്റിലാണ് വന്‍ തീപിടിത്തമുണ്ടായത്. 50 ഓളം കടകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 98.20ഓടെയാണ് തീപടിത്തമുണ്ടായത്.

150 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുന്‍ ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സും പൊലിസും സ്ഥലത്തുണ്ട്.

തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.