2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

യു.പിയില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു മേല്‍ യു.എ.പി.എ; ആന്റി ടെറര്‍ സ്‌ക്വാഡും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി. ക്രിമിനല്‍ ഗൂഢാലോചന, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആന്റി ടെറര്‍ സ്‌ക്വാഡും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസമാണ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പന്തളം സ്വദേശി അന്‍സാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ യുപിയില്‍ വെച്ച് അറസ്റ്റിലായത്. നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തവരാണ് ഇവര്‍ എന്നാണ് ഉത്തര്‍പ്രദേശ് പൊലിസിന്റെ വാദം. യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവര്‍ യു.പിയിലെ പ്രധാന സ്ഥലങ്ങളില്‍ അക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഹിന്ദു സംഘടനാ നേതാക്കളെ ലക്ഷ്യം വച്ചിരുന്നതായുമാണ് പൊലിസ് ആരോപിക്കുന്നത്.

എന്നാല്‍ പൊലിസിന്റേത് കെട്ടിച്ചമച്ച കേസാണെന്നും സംഭവം അപലപനീയമാണെന്നും പോപുലര്‍ ഫ്രണ്ട് അറിയിച്ചു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫിറോസ് നിരപരാധിയാണെന്ന് കുടുബാംഗങ്ങളും പറയുന്നു. ഇത് വരെ ഒരു കേസ് പോലും ഫിറോസിനെതിരെ ഉണ്ടായിട്ടില്ലെന്നും യു.പി പൊലിസ് ഫിറോസിനെ മനഃപൂര്‍വം കുടുക്കിയതാണെന്നും ഭാര്യ പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.