ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ 11 മണിയോടെ ആരംഭിക്കും. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാം ബജറ്റാണിത്.
ആദായനികുതി, ഭവന വായ്പ പലിശ ഇളവുകള്‍ തുടങ്ങി മധ്യവര്‍ഗത്തിനായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദായനികുതി പരിധിയില്‍ ഇളവുകള്‍ വരികയാണെങ്കില്‍ ഇതിലൂടെ മധ്യവര്‍ഗത്തെ കൂടെ നിര്‍ത്താനും, ഒപ്പം പണം ചെലവാക്കല്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയത് ഭവനവായ്പകള്‍ക്കും മറ്റ് വായ്പകള്‍ക്കുമുള്ള പ്രതിമാസ ഇ.എം.ഐകള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഉയര്‍ന്ന ഇന്ധനവിലയും ഗാര്‍ഹിക ബജറ്റിനെ ബാധിച്ചു. നികുതിദായകര്‍ നേരിടുന്ന ഈ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആദായനികുതി സ്ലാബ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ട സമയമായെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments are closed for this post.