കൊല്‍ക്കത്ത: പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ഷര്‍ബാരി ദത്ത അന്തരിച്ചു. 63 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
കൊല്‍ക്കത്തയിലെ ബോര്‍ഡ് സ്ട്രീറ്റിലുള്ള വസതിയില്‍ അവര്‍ തനിച്ചാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുളിമുറിക്കുള്ളില്‍ വീണുകിടക്കുന്ന നിലയില്‍ ഷര്‍ബാനിയെ കണ്ടെത്തിയത്.
പ്രശസ്ത ബംഗാളി കവി അജിത് ദത്തയുടെ മകളാണ് ഷര്‍ബാദി ദത്ത. മകന്‍ അമാലിന്‍ ദത്തയും ഫാഷന്‍ ഡിസൈനറാണ്.
Comments are closed for this post.