ന്യൂഡല്‍ഹി; കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി.എന്നാല്‍ ഡല്‍ഹി ബ്ലോക്ക് ചെയ്യുന്ന രീതിയിലാവരുത് സമരമെന്നും കോടതി ചൂണ്ടിക്കാട്ടി. കര്‍ഷക സമരത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ജീവനോ സ്വത്തിനോ ഭീഷണിയാകാതെ എത്രകാലം വേണമെങ്കിലും സമരം നടത്താം- കോടതി ചൂണ്ടിക്കാട്ടി. കര്‍ഷക സമരം അടിയന്തര ആരോഗ്യ സേവനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു.
പ്രശ്‌നം ഒരു കമ്മിറ്റിക്ക് കൈമാറുമെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചിരുന്നു. കൃഷിയെ കുറിച്ച് ജ്ഞാനമുള്ളവരും ഉരു ഭാഗത്തേയും കേള്‍ക്കുന്നവരുമായ കമ്മിറ്റിയെയാണ് ഏല്‍പിക്കുകയെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
Comments are closed for this post.