2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ജൂണ്‍ അവസാനത്തില്‍ 3.5 ലക്ഷം കേസുകളെന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞത് എന്നാല്‍ ഞങ്ങളത് വെറും 3,666 ലെത്തിച്ചു’; കൊവിഡിനെ വിജയകരമായി കൈകാര്യം ചെയ്‌തെന്ന് യോഗി

ലഖ്‌നൗ: കൊവിഡ് രണ്ടാം തരംഗത്തെ ഉത്തര്‍പ്രദേശ് വിജയകരമായി കൈകാര്യം ചെയ്‌തെന്ന അവകാശവാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദഗ്ധര്‍ പ്രവചിച്ചതിനെ അസ്ഥാനത്താക്കി കൊവിഡ് കാര്യക്ഷമതയോടെ കൈകാര്യം ചെയ്‌തെന്നും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൊവിഡ് മരണനിരക്ക് യു.പിയില്‍ കുറവാണെന്നുമാണ് യോഗി അവകാശപ്പെടുന്നത്.

”ഞങ്ങള്‍ ഒരുപാട് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. മൊത്തം ടെസ്റ്റുകളുടെ എണ്ണം ആറുകോടി കടക്കാറായി. മരണനിരക്ക് നോക്കുകയാണെങ്കില്‍ യു.പിയിലേത് വലിയ സംസ്ഥാനങ്ങളേക്കാളും പല രാജ്യങ്ങളുടേതിനെക്കാളും ഭേദമാണ്”

”ലോകത്തെ വിദഗ്ധര്‍ പറഞ്ഞു യു.പിയിലെ കൊവിഡ് സ്ഥിതി ജൂണ്‍ അവസാനം ഗുരുതരമാകുമെന്ന്. പക്ഷേ ജൂണ്‍ 23ന് 208 കേസുകള്‍ മാത്രമാണുള്ളത്. 3.5 ലക്ഷം ആക്ടിവ് കേസുകള്‍ ഉണ്ടാകുമെന്ന് പറഞ്ഞ സംസ്ഥാനത്ത് ഇപ്പോള്‍ വെറും 3,666 കേസുകള്‍ മാത്രമാണ് ഉള്ളത്” -യോഗി പറഞ്ഞു.

”കുറച്ചാളുകള്‍ സംസ്ഥാനത്തെ കൊവിഡ് രണ്ടാംതരംഗത്തെക്കുറിച്ച് ഇല്ലാ കഥകള്‍ പറഞ്ഞു. അവര്‍ പറയുന്നത് മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുക്കുകയാണെന്നാണ്.പക്ഷേ പുഴയോരത്ത് ജീവിക്കുന്നവര്‍ പറയുന്നത് അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായുള്ള ജല്‍ പ്രവാഹിന്റെ ഭാഗമായുള്ളതാണെന്നാണ്. ആരും അതേക്കുറിച്ച് സംസാരിച്ചില്ല”- യോഗി പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിനെച്ചൊല്ലി യോഗിക്കെതിരെ ബി.ജെ.പിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന് കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.