2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നൂറുശതമാനം കുറ്റവിമുക്തമായ ഒരു രാജ്യം ശ്രീരാമന് പോലും ഉറപ്പുനല്‍കാനാവില്ല- ഉന്നാവോയെ നിസാരവത്ക്കരിച്ച് ബി.ജെ.പി മന്ത്രി

ലഖ്‌നൗ: ബലാത്സംഗം ചെയ്തവര്‍ക്കെതിരെ കേസ് നല്‍കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തീകൊളുത്തിയ സംഭവത്തെ നിസാരവത്കരിച്ച് ഉത്തര്‍പ്രദേശ് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിംഗ്. 100 ശതമാനം കുറ്റകൃത്യവുമില്ലാത്ത രാജ്യം ഉറപ്പു നല്‍കാന്‍ ശ്രീരാമനുപോലും കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കുറ്റകൃത്യങ്ങള്‍ എല്ലായ്‌പ്പോഴും നടന്നിട്ടുണ്ട്. അത്തരം കുറ്റവാളികളെ ശിക്ഷിക്കാന്‍ ആരെങ്കിലും നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അതു യോഗി സര്‍ക്കാരാണെന്നും മന്ത്രി അവകാശപ്പെട്ടു. രാജ്യം മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമ്പോഴാണ് ന്യായീകരണവാദവുമായി മന്ത്രി രംഗത്തെത്തിയത്.

ഉന്നാവോയില്‍ കേസിന്റെ ഹിയറിങ്ങിനായ റായ്ബറേലി കോടതിയിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതികളുള്‍പ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടി.

ഉന്നാവോയിലെ ഹിന്ദുനഗറില്‍വച്ച് അഞ്ചംഗസംഘമാണു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്‌പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികള്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.