2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘ചെക്കപ്പിന് വന്നതാണോ…’ ആശുപത്രിയില്‍ ‘സന്ദര്‍ശനത്തിന്’ എത്തി കാട്ടാനക്കൂട്ടം

കാട്ടിലും കാടിനു നടുവിലൂടെ പോകുന്ന റോഡിലുമൊക്കെ കാട്ടാനക്കൂട്ടത്തെ നമ്മള്‍ കാണാറുണ്ട്. ഇവിടെയിതാ ഒരു ആശുപത്രിക്കുള്ളില്‍ കടന്നിരിക്കുകയാണ് സംഘം. ആശുപത്രി വരാന്തയിലൂടെ ഉലാത്തുകയും ഇടക്ക് ഇരുവശത്തേയും റൂമുകളിലേക്ക് എത്തി നോക്കുകയും കയറുകയും ചെയ്യുന്നുണ്ട് ഇവര്‍. ഏറെ പണിപ്പെട്ടാണ് വാതിലിനുള്ളിലൂടെ കടക്കുന്നത് പോലും. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ ആര്‍മി കണ്ടോണ്‍മെന്റ് ആശുപത്രിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ആശുപത്രിക്കകത്തുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by India Today (@indiatoday)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.