ത്രിപുരയില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റന്നാള്‍ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഘര്‍ഷ മേഖലകളായ ബിശാല്‍ഘട്ട്, ഉദയ്പൂര്‍,മോഹന്‍പൂര്‍ അടക്കമുള്ള ഇടങ്ങളില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.
Comments are closed for this post.