2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വയറും മനസ്സും നിറക്കും അജ്ജയും അജ്ജിയും വിളമ്പുന്ന ഈ 50 രൂപ ഊണ്

കര്‍ണാടക: എപ്പോഴെങ്കിലും നിങ്ങള്‍ കര്‍ണാടകയില്‍ പോവുകയും കുറേ ഹോട്ടല്‍ ഭക്ഷണമൊക്കെ കഴിച്ച് ഒരു നാടന്‍ ഭക്ഷണം കഴിച്ചാലോ എന്ന് ആശിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം ഇവിടെ. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നുള്ള ഒരു മുത്തശ്ശനും മുത്തശ്ശിയും നടത്തുന്ന കുഞ്ഞു ഹോട്ടലില്‍. 50 രൂപയ്ക്ക് വേണ്ടോളം ഭക്ഷണം കഴിക്കാം. അതും ഒത്തിരി പിരിശം ചേര്‍ത്ത് വിളമ്പുന്ന ഭക്ഷണം.

മണിപ്പാലിലെ രാജഗോപാല്‍ നഗര്‍ റോഡിലാണ് ഇവരുടെ ഹോട്ടലായ ഗണേഷ് പ്രസാദ് സ്ഥിതി ചെയ്യുന്നത്. 1951 മുതല്‍ ഈ ഹോട്ടല്‍ ഇവിടെയുണ്ട്.അജ്ജ & അജ്ജി (ഗ്രാന്‍ഡ് പ, ഗ്രാന്‍ഡ് മ) എന്നാണ് ഇവരെ ആളുകള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. സ്ഥിരം സന്ദര്‍ശകര്‍ക്ക് ഹോട്ടല്‍ ഗണേഷ് പ്രസാദ് അജ്ജ അജ്ജി മനയാണ്. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 3 വരെയാണ് ഹോട്ടലിന്റെ പ്രവര്‍ത്തനസമയം. വാഴയിലയില്‍ ചോറിനൊപ്പം രസം, പരിപ്പ്, ഫ്രൈ, അച്ചാര്‍, സാലഡ്, തൈര്, പായസം എന്നിവയും മറ്റു കറികളും അടങ്ങുന്നതാണ് ഊണ്. ഇതു എത്ര വേണമെങ്കിലും കഴിക്കാം. എത്ര ചോദിച്ചാലും നിറചിരിയോടെ അജ്ജയും അജ്ജിയും വിളമ്പിത്തരും.

ഫുഡ് വ്‌ളോഗര്‍ രക്ഷിത് റായിയാണ് ഇവരെക്കുറിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 1.3 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്.
‘ഇവിടം എനിക്ക് ഒരു വൈകാരികമായ അനുഭവമാണ് സമ്മാനിച്ചത്. വളരെ മിതമായ നിരക്കില്‍ ഹോംലി ഭക്ഷണം. അതിലുപരി ഈ വൃദ്ധ ദമ്പതികളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന വാത്സല്യം അവിശ്വസനീയമാണ്. അവര്‍ തീര്‍ച്ചയായും നമ്മളില്‍ നിന്ന് കൂടുതല്‍ സ്‌നേഹം അര്‍ഹിക്കുന്നു. അവരുടെ ഊഷ്മളത നിങ്ങള്‍ അനുഭവിക്കും. അജ്ജ അജ്ജി മാനെ എന്നത് ഒരു ഭക്ഷണശാല എന്നതിലുപരി മറ്റൊന്നാണ്’ രക്ഷിത് കുറിച്ചു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rakshith Rai (@rakshithraiy)

   


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.