
വാറങ്കല്‍: ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടു വയസുകാരന് മരിച്ചു. തെലങ്കാന വാറങ്കലിലെ പിന്നവാരി സ്ട്രീറ്റിലാണ് സംഭവം. കുന്‍വര്‍ സിങിന്റെയും ഗീതയുടെയും നാല് മക്കളില്‍ രണ്ടാമത്തെ കുട്ടിയായ സന്ദീപാണ് മരിച്ചത്.
ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന സിങ് ഈയിടെയാണ് ആസ്ത്രേലിയയില്‍ നിന്നെത്തിയത്. അവിടെ നിന്ന് കൊണ്ടു വന്ന ചോക്ലേറ്റ് സ്കൂളില്‍ കൊണ്ടു പോയിരുന്നു. ഇത് കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി കുഴഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍മാര്‍ ചോക്ലേറ്റ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
Comments are closed for this post.