2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുത്’ ഇ.ഡിക്ക് സുപ്രിം കോടതിയുടെ താക്കീത്

‘ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുത്’ ഇ.ഡിക്ക് സുപ്രിം കോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രിം കോടതി. നിരവധി സംസ്ഥാനങ്ങളിലെ എക്‌സൈസ് വിഭാഗം ഉദ്യോഗസ്ഥരെ ഇ.ഡി ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ മദ്യ നയക്കേസില്‍ ഉള്‍പ്പെടുത്താനായി നിര്‍ബന്ധിക്കുന്നുണ്ടെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സുപ്രിം കോടതിയുടെ താക്കീത്.

മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് ചില വ്യക്തികള്‍ നല്‍കിയ നിലവിലെ കേസുകളില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ചൊവ്വാഴ്ചയാണ് ജസ്റ്റിസ് എസ്.കെ കൗള്‍, എ.അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. നിരവധി സംസ്ഥാനങ്ങളിലെ എക്‌സൈസ് വിഭാഗം ജീവനക്കാര്‍ക്കും കുടുംബത്തിനും ഇ.ഡിയുടെ അറസ്റ്റ് ഭീഷണിയുണ്ട്. അതില്‍ നിന്നൊഴിവാക്കണമെങ്കില്‍ മുഖ്യമന്ത്രിയെ കേസിലുള്‍പ്പെടുത്തണമെന്നാണ് ആവശ്യമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആരോപിച്ചു.

ഇ.ഡി അഴിഞ്ഞാടുകയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും ഛത്തീസ്ഗഡ് സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി.

‘ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുത്’ ഇ.ഡിക്ക് സുപ്രിം കോടതിയുടെ താക്കീത്

എന്നാല്‍ അന്വേഷണ ഏജന്‍സി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് കോടതി ഇ.ഡിയോട് ഭയം സൃഷ്ടിക്കരുതെന്ന് പറഞ്ഞത്. എക്‌സൈസ് ഉദ്യോഗസ്ഥരില്‍ ഭയം സൃഷ്ടിക്കരുത്. അത്തരം പെരുമാറ്റം മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്ന സംശയം ഉളവാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അന്‍വര്‍ ധേബറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അരുണ്‍ പതി ത്രിപാഠി തന്റെ നേരിട്ടുള്ള ഇടപെടലിലൂടെ ഛത്തീസ്ഗഢിലെ മദ്യസംവിധാനത്തില്‍ വന്‍ അഴിമതി നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു.
തന്റെ മറ്റ് സഹപ്രവര്‍ത്തകരുമായി ഗൂഢാലോചനയില്‍ നയപരമായ മാറ്റങ്ങള്‍ വരുത്തി. പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ അന്‍വര്‍ ധേബറിന്റെ സഹപ്രവര്‍ത്തകര്‍ക്ക് ടെന്‍ഡറുകള്‍ നല്‍കിയെന്നു ഇഡി പറയുന്നു.

“Don’t Create Atmosphere Of Fear”


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.