2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ദിനേശ് കാര്‍ത്തിക്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇനി ഇയാന്‍ മോര്‍ഗന്‍ നയിക്കും

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ദിനേശ് കാര്‍ത്തിക്. തനിക്ക് പകരക്കാരനായി ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗനെ താരം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മോര്‍ഗനാണ് ടീമിനെ നയിക്കുക.

അതേസമയം, വിക്കറ്റ് കീപ്പര്‍, ബാബാറ്റ്‌സ് മാനായി കാര്‍ത്തിക് ടീമില്‍ തുടരും. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്നാണ് ദിനേശ് കാര്‍ത്തിക് മാനേജ്‌മെന്റിനെ അറിയിച്ചത്. ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം മാനേജ്‌മെന്റിനുള്ള കത്തില്‍ പറയുന്നു.

ദിനേശ് കാര്‍ത്തികിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തിയെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ ബഹുമാനിക്കുന്നെന്നായിരുന്നു നൈറ്റ് റൈഡേഴ്സിന്റെ പ്രതികരണം.

ഈ ഐ.പി.എല്‍ സീസണിലെ ദിനേശ് കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഏഴ് മാച്ചുകള്‍ കളിച്ച നൈറ്റ് റൈഡേഴ്സ് നാല് കളിയിലാണ് ജയിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ടീം.

ഐ.പി.എല്‍ സീസണ്‍ ആരംഭിച്ച സമയം മുതല്‍ ദിനേശ് കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ദിനേശ് കാര്‍ത്തികിന്റെ തീരുമാനങ്ങളാണ് പലപ്പോഴും ടീമിന്റെ തോല്‍വിക്ക് കാരണമായതെന്നും ജയിക്കുന്നത് എതിര്‍ ടീമിന്റെ കഴിവുകേടുകൊണ്ട് മാത്രമാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണവും നടന്നു. ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റായ ഇയാന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ദിനേശ് കാര്‍ത്തിക് ഫോമിലല്ലാത്തതും വിമര്‍ശനത്തിന് ഇടയാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News