ലക്‌നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവ് ലീഡ് ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍.
രഘുരാജ് സിങ് ഷാക്യയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. എസ്പി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെത്തുടര്‍ന്നാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
മെയിന്‍പുരിയില്‍ 54.01 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പൊലിസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.
Comments are closed for this post.