2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹിയില്‍ വീണ്ടും വാക്‌സിന്‍ ക്ഷാമം, കേന്ദ്രം നല്‍കുന്നത് ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രം; വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചിടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വാക്‌സിന്‍ ക്ഷാമം. തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി വാക്‌സിന്‍ ക്ഷേമങ്ങള്‍ അടച്ചിടും. കോവിഷീല്‍ഡ് വാക്‌സിന് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ നിരവധി സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച മുതല്‍ അടച്ചിടുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച രാത്രി 10 മണി വരെ 36,310 ഡോസ് വാക്‌സിന്‍ മാത്രമാണ് നല്‍കാനായത്. നേരത്തെ പ്രതിദിനം ശരാശരി 1.5 ലക്ഷം ഡോസ് വാക്‌സിന്‍ വരെ നല്‍കിയിരുന്നു.

‘ഡല്‍ഹിയില്‍ വീണ്ടും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുകയാണ്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെ രാജ്യത്തിന്റെ വാക്‌സിന്‍ യജ്ഞം തടസപ്പെടുന്നത്’മനീഷ് സിസോദിയ ട്വിറ്ററിലൂടെ ചോദിച്ചു. വാക്‌സിന്‍ ക്ഷാമത്തെ കുറിച്ചുള്ള പത്ര വാര്‍ത്ത സഹിതമായിരുന്നു ട്വീറ്റ്.

ജൂണ്‍ 21മുതല്‍ കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം നിലവില്‍ വന്ന ശേഷം വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് ഡല്‍ഹി നിരവധി തവണ പരാതിപ്പെട്ടിരുന്നു.

കോവിന്‍ പോര്‍ട്ടലിലെ കണക്കുകളും പ്രതിദിന വാക്‌സിന്‍ വിതരണത്തില്‍ കുറവ് കാണിക്കുന്നു. ജൂണ്‍ 2127 കാലയളവില്‍ 61.14 ലക്ഷം ഡോസ് വാക്‌സിന്‍ പ്രതിദിനം നല്‍കിയിരുന്നു. ജൂണ്‍ 28ജൂലൈ 4 കാലയളവില്‍ അത് 41.92ലക്ഷമായും ജൂലൈ 511 കാലയളവില്‍ 34.32 ലക്ഷം ഡോസായും ഇടിഞ്ഞു.

കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ 37.73 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.