2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പോപ്പുലര്‍ ഫ്രണ്ടിന്റെ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ടിവി അര്‍ണബ് ഗോസ്വാമിക്കും സമന്‍സ്

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ടിവി എം.ഡി അര്‍ണബ് ഗോസ്വാമിക്കും ചാനലിനുമെതിരെ സമന്‍സ്. ഡല്‍ഹി സാകേത് കോടതിയാണ് സമന്‍സ് അയച്ചത്. സാകേത് കോടതിയിലെ അഡീഷണല്‍ സിവില്‍ ജഡ്ജി ശീതള്‍ ചൗധരി പ്രധാന്‍ സമന്‍സ് അയച്ചുകൊണ്ടുള്ള ഉത്തരവ് പാസാക്കി. കേസ് 2022 ജനുവരി 3ന് വീണ്ടും പരിഗണിക്കും.

അസമിലെ ദറങിലെ പൊലിസ് വെടിവെപ്പിനെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്‌തെന്നതാണ് പരാതി. സെപ്തംബര്‍ 27നാണ് റിപ്പബ്ലിക് ടിവി പോപ്പുലര്‍ ഫ്രണ്ടിനെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത സംപ്രേക്ഷപണം ചെയ്തത്. അസമിലെ ദരംഗ് ജില്ലയില്‍ നടന്ന വെടിവെപ്പില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള രണ്ട് പേര്‍ അറസ്റ്റിലായെന്നായിരുന്നു ചാനല്‍ വാര്‍ത്ത നല്‍കിയത്.

പിന്നാലെ അപകീര്‍ത്തിപരമായ വാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ടിവിക്കെതിരേ പോപുലര്‍ ഫ്രണ്ട് വക്കീല്‍ നോട്ടിസ് അയച്ചു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടനയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ തങ്ങളുടെ ചാനലിലോ വെബ്‌സൈറ്റിലോ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ചാനലിനെതിരെ നിര്‍ബന്ധിത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പി.എഫ്.ഐ കേസ് ഫയല്‍ ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.