ന്യൂഡല്‍ഹി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തന്നെ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങങ്ങള്‍ തുടരുകയാണ്. സിദ്ധരാമയ്യ ഇന്ന് പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച ഇന്നും നടത്തിക്കഴിഞ്ഞു. ശിവകുമാര്‍ സോണിയയുമായും രാഹുലുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സോണിയയുടെ വീട്ടിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡികെയ്ക്ക് രാഹുലും സോണിയയും ഉറപ്പ് നല്‍കും. ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ഹൈക്കമാന്‍ഡ് ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി വന്നേക്കില്ലെന്നാണ് സൂചന. കര്‍ണാടക കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ശിവകുമാര്‍ തുടരും. മുന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ലിംഗായത്ത്, എസ്‌സി, മുസ്‌ലിം വിഭാഗങ്ങളെ പ്രതിനിധീകരിച്ചായിരിക്കും ഇവരെത്തുക. മുസ്‌ലിം വിഭാഗവും ഉപമുഖ്യമന്ത്രി പദം ചോദിച്ചിട്ടുണ്ട്. എം.ബി. പാട്ടീല്‍ (ലിംഗായത്ത്), ഡോ.ജി. പരമേശ്വര (എസ്‌സി), യു.ടി. ഖാദര്‍ (മുസ്‌ലിം) എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാരാകുക. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു യു.ടി. ഖാദര്‍. അഞ്ചാം വട്ടവും മംഗളൂരു മണ്ഡലത്തില്‍നിന്ന് അദ്ദേഹം ജയിച്ചിരുന്നു. ഖാദറിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.
Comments are closed for this post.