ബദാവുന്‍(ഉത്തര്‍പ്രദേശ്): ദലിത് ബാലനെ മേല്‍ ജാതിക്കാര്‍ കൊന്ന് കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലെ ബദാവുനിലാണ് സംഭവം. പത്തു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സ്ഥലത്തിന്റെ അവകാശത്തര്‍ക്കമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാം ക്ലാസുകാരനായ ബാലനെ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തര്‍ക്ക സ്ഥലത്ത് കളിക്കുകയായിരുന്നു ബാലനെന്ന് ബന്ധുക്കള്‍ പറയുന്നു. അവിടെ വെച്ചാണ് മേല്‍ജാതിയില്‍ പെട്ട ചിലര്‍ കുട്ടിയെ പിടികൂടുന്നത്. അവര്‍ കുട്ടിയെ മര്‍ദ്ദിച്ചെന്നും കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയെന്നുംാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഗ്രാമത്തിലുള്ളവരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടെന്നും ഇവര്‍ പറയുന്നു.
മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. മത്രു സിങ്, മനേഷ് സിങ്, ഷേര്‍ സിങ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.സി- എസ്.ടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി ഉയര്‍ന്ന ജാതിയില്‍ പെട്ട ആളുകള്‍ കയ്യടക്കി വെച്ചിരിക്കുകയാണ് ഈ സ്ഥലമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛന്‍ പറയുന്നു. അവര്‍ സ്വാധീനമുള്ള ആളുകളായതിനാല്‍ തങ്ങള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Comments are closed for this post.