2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊറോണ ചൈനക്കാരെപ്പോലെ, വിശ്വസിക്കാന്‍ കൊള്ളില്ല: ഗുജറാത്ത് ഉപമുഖ്യമന്ത്രി

അഹ്മദാബാദ്: കൊറോണ വൈറസ് ചൈനക്കാരെ പോലെയാണെന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍.കോവിഡിന്റെ മൂന്നാംതരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘ യുദ്ധം (കൊവിഡിനെതിരായ) ഇതുവരെ അവസാനിച്ചിട്ടില്ല. ഇതൊരു താല്‍കാലിക വെടിനിര്‍ത്തലാണ്. വെടിവെപ്പ് അവവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തിയില്‍ നമ്മള്‍ തയാറായിരിക്കണം. കൊറോണ വൈറസ് ചൈനക്കാരെപ്പോലെയാണ്. ചൈന കൊറോണയെപ്പോലെയും. അത് എപ്പോള്‍ എന്തുവേണമെങ്കിലും ചെയ്യും. നിങ്ങള്‍ അവരെ വിശ്വസിക്കരുത്. അതിനാല്‍ ജാഗ്രത പാലിക്കുകയും സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയമങ്ങളും അനുസരിക്കുകയും വേണം’ മെഹ്‌സാന ജില്ലയിലെ വിസ്‌നഗറില്‍ സിവില്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം നിതിന്‍ പട്ടേല്‍ പറഞ്ഞു.

കൊവിഡ് മേഖലയില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും മന്ത്രി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കൊവിഡ് ബാധിതര്‍ക്ക് സംസ്ഥാനത്ത് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.