ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ നല്‍കി തുടങ്ങിയേക്കും. രണ്ട് വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. അനുമതിക്കായുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്‌സിനുകളുടെ ട്രയല്‍ പുരോഗമിക്കുകയാണ്. കോവാക്‌സിന്‍ സൈക്കോവ് ഡിയുമാണ് കുട്ടികളില്‍ പരീക്ഷിച്ചുരുന്നു. ഇത് ആദ്യഘട്ടത്തില്‍ വിജയമായിരുന്നുവെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
കൊവാക്‌സിന്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയല്‍ രണ്ടാം ഘട്ട മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്‌സ് എന്നീ വാക്‌സിനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
സൈഡസ് കാഡില്ല വാക്‌സിന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്ന് അനുമാനിക്കുന്നത്.
Covid vaccines for children may be available by September: NIV director
Comments are closed for this post.