2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

രാജ്യത്ത് 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍. ബയോളജിക്കല്‍ ഇയുടെ കൊവിഡ് വാക്‌സിനായ കോര്‍ബെവാക്‌സ് ആണ് വിതരണം ചെയ്യുക. 60 വയസ് പിന്നിട്ടവര്‍ക്കുള്ള കരുതല്‍ ഡോസും ഇന്ന് മുതല്‍ നല്‍കി തുടങ്ങും.

15 വയസിന് മുകളിലുള്ള അര്‍ഹരായ മുഴുവന്‍ ആളുകളും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് വാക്‌സിനേഷന്റെ പുതിയ ഘട്ടത്തിലേക്ക് കേന്ദ്രം കടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടക്കുക.
2010 മാര്‍ച്ച് പതിനഞ്ചിനോ അതിന് മുന്‍പോ ജനിച്ച കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്‌സിനേഷന് അനുമതി.

ഇന്നലെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനങ്ങളുടെ യോഗത്തില്‍ വാക്‌സിനേഷന്‍ പുരോഗതി വിലയിരുത്തിയിരുന്നു. കേരളത്തിലും കുട്ടികളുടെ വാക്‌സിനേഷനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍. തിരുവനന്തപുരം ജില്ലയില്‍ വാക്‌സിനേഷന്‍ രാവിലെ 11.30 ന്‌ശേഷം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിന്‍ എല്ലാവര്‍ക്കും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

60 വയസിന് മുകളിലുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് വാക്‌സിനേഷനും ഇന്ന് മുതല്‍ ആരംഭിക്കും. നേരത്തെ 60 വയസിന് മുകളില്‍ പ്രായമുള്ള അസുഖ ബാധിതര്‍ക്കാണ് കരുതല്‍ വാക്‌സിന്‍ നല്‍കിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.