
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 71,365 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മുഴുവന്‍ കൊവിഡ് കേസുകളുടെ എണ്ണം ഇതോടെ 4,24,10,976 ആയി.
ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 8,92,828 ആയി കുറഞ്ഞു. 1,72,211 പേര് രോഗമുക്തി നേടി. 1217 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മഹാമാരിക്ക് കീഴടങ്ങിയവരുടെ എണ്ണം 6,05,279 ആയി. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ 1,02,063 കേസുകളുടെ കുറവുണ്ടായി.
ഇതുവരെ 170 കോടി ഡോസ് വാക്സിന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments are closed for this post.