2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 35,342 പുതിയ കേസുകള്‍; 483 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പുതിയ കൊവിഡ് കേസുകള്‍ 35,342. 483 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 419470 ആയി ഉയര്‍ന്നു. 1.34 ശതമാനമാണ് മരണ നിരക്ക്. 38740 പേര്‍ രോഗമുക്തി നേടി. നിലവില്‍ 405513 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ് ഇത് വരെ 42,34,17,030 ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നുവെന്നതാണ് ആശാവഹമായ വാര്‍ത്ത. കഴിഞ്ഞ 32 ദിവസമായി ടിപിആര്‍ അഞ്ച് ശതമാനത്തിന് താഴെയാണ്. നിലവില്‍ 2.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.