2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ജൂലൈ നാലിന് തുടങ്ങിയതായി വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ജൂലൈ നാലിന് തുടങ്ങിയതായി
ഹൈദരാബാദ് സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറും മുതിര്‍ന്ന ഭൗതിക ശാസ്ത്രജ്ഞനുമായ ഡോ. വിപിന്‍ ശ്രീവാസ്തവ.
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ മാതൃക കൃത്യമായി വിശകലനം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ നിരീകഅഷണം.

465 ദിവസത്തെ കോവിഡ് കേസുകളും മരണങ്ങളും വിശകലനം ചെയ്ത് അദ്ദേഹം ഒരു മാതൃക തയാറാക്കിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭമെന്ന് കരുതപ്പെടുന്ന ഫെബ്രുവരി ഒന്നാം വാരത്തിന് സമാനമാണ് ജൂലൈ നാലിലെ കൊവിഡ് കണക്കുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് കണക്കുകളിലും മരണനിരക്കിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതിന് ശേഷം പ്രതിദിന മരണനിരക്കില്‍ വലിയ ഉയര്‍ച്ചയുണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു.

‘ഫെബ്രുവരി ആദ്യ വാരം പ്രതിദിന മരണ നിരക്കില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു. ദിവസം 100ല്‍ താഴെ ആളുകള്‍ മാത്രം മരിച്ചപ്പോള്‍ നാം മഹാമാരി അവസാനിച്ചുവെന്ന് കരുതി സന്തോഷിച്ചു. എന്നാല്‍ കാത്തിരുന്ന വിപത്ത് അതിലും ഭീകരമായിരുന്നു. ഇതേ സ്വഭാവത്തിലുള്ള കണക്കുകളാണ് ജൂലൈ നാല് മുതല്‍ തുടക്കമായിരിക്കുന്നത്’ ഡോ. വിപിന്‍ പറയുന്നു.

തിങ്കളാഴ്ച രാജ്യത്ത് 37,154 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 724 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന മരണനിരക്ക് നെഗറ്റീവായി തുടരാന്‍ വേണ്ടി കടുത്ത ജാഗ്രത തുടരണമെന്ന് അദ്ദേഹം അധികാരികളോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

കൊവിഡ് 19ന്റെ മൂന്നാംതരംഗം രാജ്യത്ത് ആസന്നമായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.