2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദം- ലാൻസെറ്റ് പഠന റിപ്പോർട്ട്

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രാദമെന്ന് ലാൻസെറ്റ് പഠന റിപ്പോർട്ട്. കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ റിപ്പോർട്ടാണ് മെഡിക്കൽ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപകടകാരിയായ ഡെൽറ്റ് വാരിയന്റിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കൊവാക്‌സിനുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെഡിക്കൽ ജേണലുകളിൽ ഒന്നാണ് ലാൻസെറ്റ്.

സാർസ് കോവ്-2 വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കുമെതിരെ കൊവാക്സിൻ 70.8 ശതമാനം കാര്യക്ഷമമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണ പ്രകാരം കൊവാക്സിൻ ഡെൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനവും, ഗുരുതരമായ രോഗലക്ഷണമുള്ളവർക്ക് 93.4 ശതമാനവും ലക്ഷണങ്ങളില്ലാത്തവരിൽ 63.6 ശതമാനവും ഫലപ്രദമാണ്. 25 കേന്ദ്രങ്ങളിൽ നിന്നായി 25,800ഓളം സന്നദ്ധപ്രവർത്തകരാണ് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായത്. കൊറോണ വാക്സിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണമാണിത്.

കൊവാക്സിന് മികച്ച ഫലപ്രാപ്തിയുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മറ്റ് വാക്സിനുകളെക്കാൾ ഫലപ്രാപ്തി കൊവാക്സിനുണ്ടെന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യമാണ് കൊവാക്സിൻ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.