2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സബര്‍മതി നദിയില്‍ നിന്നെടുത്ത ജലത്തിന്റെ സാമ്പിളില്‍ കൊറോണ വൈറസ് സാന്നിധ്യം

അഹ്മദാബാദ്: ഗുജറാത്ത് അഹ്മദാബാദിലെ സബര്‍മതി നദിയില്‍ നിന്നെടുത്ത ജലത്തിന്റെ സാമ്പിളില്‍ കൊറോണ വൈറസ് സാന്നിധ്യം. കാന്‍ക്രിയ, ചന്ദോള എന്നീ നഗരങ്ങള്‍ക്ക് സമീപത്തെ തടാകങ്ങളില്‍നിന്ന് ശേഖരിച്ച ജലസാമ്പിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തി.

ഗാന്ധിനഗര്‍ ഐ.ഐ.ടി, ജവഹര്‍ലാല്‍ നെഹ്‌റു സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ജല സാമ്പിളുകള്‍ ശേഖരിച്ചത്. നദികളിലെയും തടാകങ്ങളിലെയും കൊറോണ വൈറസ് സാന്നിധ്യം അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് ഐ.ഐ.ടി ഗാന്ധിനഗറിലെ പ്രഫസര്‍ മനീഷ് കുമാര്‍ പറയുന്നു. വെള്ളത്തില്‍ കൂടുതല്‍ കാലം വൈറസുകള്‍ക്ക് നില്‍ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലത്തിലെ കൊറോണ വൈറസ് സാന്നിധ്യം പഠിക്കാനായി രാജ്യമെമ്പാടും ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
കൊവിഡ് ക്ലസ്റ്ററുകള്‍ തിരിച്ചറിയുന്നതിനായി മലിനജലം പരിശോധിക്കുന്ന ആദ്യ സംവിധാനം കര്‍ണാടകയിലെ ബംഗളൂരുവിലാണ് നടപ്പാക്കിയത്.

നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും ഗംഗ നദിയിലൂടെ ഒഴുകിയിരുന്നു. നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇത്തരത്തില്‍ നദിയില്‍ തള്ളിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.