2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ചൈനീസ് തടങ്കല്‍ പാളയങ്ങളിലെ മുസ്‌ലിങ്ങളെ കൊന്നൊടുക്കാന്‍ കൊറോണ മറയാക്കിയേക്കും; ഭീതിയോടെ കുടുംബങ്ങള്‍

ബെയ്ജിങ്: ചൈനീസ് തടങ്കല്‍ പാളയങ്ങളിലെ മുസ്‌ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ഭരണകൂടം കൊറോണയെ മറയാക്കുമെന്ന ഭീതിയില്‍ തടവുകാരുടെ ബന്ധുക്കള്‍. പത്ത ലക്ഷത്തിലേരെ ഉയിഗൂര്‍ മുസ്‌ലിങ്ങളെയാണ് യാതൊരു വിചാരണയും കൂടാതെ ചൈന തടങ്കലില്‍ വെച്ചിരിക്കുന്നത്.

തടങ്കല്‍ പാളയങ്ങളുള്ള സിയാന്‍ജില്‍ വൈറസ് ബാധ എത്തിയെന്ന അധികൃതരുടെ വെളിപെടുത്തലാണ് ഇവരുടെ ആശങ്കയേറ്റുന്നത്. പാളയങ്ങളിലെ തടവുകാരുെട ആധിക്യവും വൃത്തിയില്ലാത്ത പരിസരവും രോഗമുണ്ടെങ്കില്‍ അത് പടര്‍ത്താനിട.ാക്കുമെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

2018ല്‍ ചൈനീസ് ഭരണകൂടം തടവിലിട്ടതാണ് എന്റെ പിതാവിനെ. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും അറിയില്ല. – മാധ്യമപ്രവര്‍ത്തകനായ കുര്‍ബാന്‍ മാമത്തിന്റെ മകന്‍ പറയുന്നു.
രണ്ടുവര്‍ഷമായി അദ്ദേഹം തന്റെ കുടുംബവുമായി സംസാരിച്ചിട്ട്. കൊറോണ വൈറസിനെ സര്‍ക്കാര്‍ മറയാക്കി ഉപയോഗിക്കുമെന്ന് ഇദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

അന്താരാഷ്ട്രമാധ്യമങ്ങള്‍ ഉയിഗൂര്‍ ക്യാംപുകളിലേക്ക് ശ്രദ്ധപതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്രവാദം ഇല്ലാതാക്കാനും നല്ല വിദ്യാഭ്യാസം നല്‍കാനുമാണ് ഇവരെ തടവില്‍ വെച്ചതെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. തടവിലുള്ളവര്‍ ബിരുദധാരികളായെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് പിന്നീട് തെളിഞ്ഞു. ഇവരുടെ വാദങ്ങള്‍ക്ക് യാതൊരു തെളിവുമില്ലെന്ന് സാമൂഹിക പ്രവര്‍ത്തകരും പറയുന്നു. കൂട്ടബലാത്സംഗത്തിനിരയായതായും കഠിന മര്‍ദ്ദനങ്ങള്‍ നേരിട്ടതായും അവിടെ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.