റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വനിതാ എസ്.ഐയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി. തുപുടാന പൊലിസ് സ്റ്റേഷനിലെ എസ്.ഐ സന്ധ്യാ തപ്‌നോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വാഹന പരിശോധനക്കിടെയാണ് സംഭവം. പിക്കപ്പ് വാനും പ്രതിയും പൊലിസ് കസ്റ്റഡിയിലാണ്.
പിക്കപ്പ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താതെ അതിവേഗതയില്‍ എസ്.ഐയെ ഇടിച്ചിടുകയായിരുന്നു. കൊലയാളി വാന്‍ നിര്‍ത്താതെ ഓടിച്ചുപോയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പിടികൂടി. കൊലയാളിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
Comments are closed for this post.