2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘പടിപടിയായി ഞങ്ങള്‍ ലക്ഷ്യത്തിലെത്തും’ കാക്കി നിക്കര്‍ കത്തുന്ന ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: കാക്കി നിക്കര്‍ കത്തുന്ന ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ട്വീറ്റ്.

വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും. ബിജെപിയും ആര്‍എസ്എസും ഉണ്ടാക്കുന്ന കോട്ടം പരിഹരിക്കും.പടിപടിയായി ലക്ഷ്യം കൈവരിക്കുമെന്നും ട്വീറ്റില്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

‘വെറുപ്പിന്റെ ബന്ധനത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കും.ബിജെപിയും ആര്‍എസ്എസും ഉണ്ടാക്കുന്ന കോട്ടം പരിഹരിക്കും.പടിപടിയായി ലക്ഷ്യം കൈവരിക്കും’ ഭാരത് ജോഡോ യാത്ര എന്നാ ഹാഷ് ടാഗ് ചെയ്തിട്ടുമുണ്ട്.

ട്വീറ്റിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉടന്‍ ചിത്രം പിന്‍വലിക്കണം എന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കത്തിക്കണം എന്നാണോ കോണ്‍ഗ്രസിന്റെ ആവശ്യം എന്ന് പാര്‍ട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു.

പരസ്യമായ അക്രമത്തിനുള്ള വെല്ലുവിളിയാണിത്.കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കലാപത്തിന് പ്രോത്സാഹിപ്പിക്കുന്നതാണിത്. ഇന്ത്യാ വിരുദ്ധരെ കാണാന്‍ ഇഷ്ടം പോലെ സമയം ഉള്ള രാഹുലിന്, സ്വാതന്ത്ര്യ സമര സേനാനികളെ കാണാന്‍ സമയം ഇല്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ ഈ അഞ്ചാമത്തെ ലോഞ്ചിംഗും പരാജയപ്പെടും. ഭാരതത്തെ വിഭജിക്കാന്‍ ഉള്ള യാത്രയാണ് രാഹുലിന്റേതെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.