2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുസ്‌ലിങ്ങളും ജിന്നയുമല്ല, കോണ്‍ഗ്രസും നേതാക്കളുമാണ് ഇന്ത്യാ-പാക് വിഭജനത്തിന് കാരണം; തുറന്നടിച്ച് ഉവൈസി

മൊറാദാബാദ്: ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുഹമ്മദലി ജിന്നയെ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കില്‍ വിഭജനം ഉണ്ടാകുമായിരുന്നില്ല എന്ന സുഹേല്‍ദേവ് ഭരതീയ സമാജ് വാദി പാര്‍ട്ടി നേതാവ് ഒ.പി രാജ്ഭാറിന്റെ പ്രസ്താവനക്കു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. അങ്ങിനെ അല്ലെന്ന് തെളിയിക്കാന്‍ ബി.ജെ.പി സംഘ്പരിവാര്‍ നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു ഉവൈസി.

‘വിഭജനത്തിന് കാരണക്കാര്‍ മുസ്‌ലിങ്ങളോ മുഹമ്മദലി ജിന്നയോ അല്ല. അക്കാലത്ത് മുസ്‌ലിങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമാണ് വോട്ടവകാശമുണ്ടായിരുന്നത്. കോണ്‍ഗ്രസിനും അന്നത്തെ അതിന്റെ നേതാക്കള്‍ക്കും മാത്രമാണ് വിഭജനത്തില്‍ ഉത്തരവാദിത്തം. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി, സമാജ് വാദി പാര്‍ട്ടി എന്നിവരെ വെല്ലുവിളിക്കുകയാണ്’ ഉവൈസി പറഞ്ഞു.

2022ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും സുഹേല്‍ദേവ് ഭരതീയ സമാജ് വാദി പാര്‍ട്ടിയും സഖ്യകക്ഷികളുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.