2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസര്‍ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ റിസാഹുല്‍ ഹഖ് ആണ് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് റിസാഹുല്‍ ഹഖിന്റെ മരണം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ബംഗാളില്‍ നാലുഘട്ട തെരോഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെയാണ് റിസാഹുല്‍ ഹഖിന്റെ മരണം. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പാര്‍ട്ടികളുടെയും യോഗം തെരഞ്ഞെടുപ്പ് കമീഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.