2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അതിശൈത്യത്തിലേക്ക് ഉത്തരേന്ത്യ

ന്യൂഡല്‍ഹി: ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജസ്ഥാന്‍, പഞ്ചാബ്, സംസ്ഥാനങ്ങളില്‍ ഒരു ഡിഗ്രിക്ക് താഴെയാണ് താപനില. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 3.5 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി.

വരുന്ന മൂന്ന് ദിവസങ്ങളില്‍ അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത ഇനിയും കുറയുമെന്നും ഇതുമൂലം തണുപ്പിന്റെ ആഘാതവും കുറയുമെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. ജമ്മുകശ്മീരില്‍ ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെടുന്നുണ്ട്. രാജസ്ഥാനില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 2.6 ഡിഗ്രിയാണ്.

നിലവില്‍ വടക്ക്, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയെ മുഴുവന്‍ ശീതക്കാറ്റ് ബാധിക്കുന്നുണ്ടെന്ന് റീജിയണല്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ സയന്റിസ്റ്റ് ആര്‍.കെ ജെനാമണി പറഞ്ഞു. പടിഞ്ഞാറ് നിന്ന് വീശിയടിക്കുന്ന അതിവേഗ ഹിമക്കാറ്റാണ് ഇതിന് കാരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.