2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്-19: വിദേശികളായ 20 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതായി മുംബൈ പൊലിസ്

മുംബൈ: വിദേശികളായ 20 തബ്ലീഗ് ജമാഅത്തപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിച്ചതായി മുംബൈ പൊലിസ്. പത്ത് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരെയും, പത്ത് ക്രൈഗിസ്ഥാന്‍ പൗരന്മാര്‍ക്കെതിരെയും മുംബൈ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പിന്‍വലിക്കുന്നുവെന്നാണ് പൊലിസ് കോടതിയെ അറിയിച്ചത് മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനുമാണ് കേസുകള്‍ ചുമത്തിയിരുന്നത്.

നേരത്തെ ഈ 20 വിദേശ പൗരന്മാരും തങ്ങള്‍ക്കെതിരെ നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു.

അതേസമയം വിസ നിയമങ്ങളുമായും ലോക്ക്ഡൗണ്‍ ലംഘനവുമായും ബന്ധപ്പെട്ട കേസുകളിലുള്ള അന്വേഷണം തുടരും.

കഴിഞ്ഞ മാസം ബാന്ദ്ര പൊലിസും 12 ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരായ നരഹത്യയുള്‍പ്പെടെയുള്ള രണ്ട് വകുപ്പുകള്‍ റദ്ദ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്നായിരുന്നു പൊലിസ് പറഞ്ഞത്.

നാന്ദഡില്‍ റജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ വിസ നിയമലംഘനവുമായി ബന്ധപ്പെട്ട ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരെ ചുമത്തിയ കേസും റദ്ദ് ചെയ്തിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.