2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘എല്ലാ ജില്ലകളിലും ടി.പി ആര്‍ അഞ്ച് ശതമാനത്തിന് താഴെയെത്തിക്കണം, കേസുകള്‍ കുറക്കാന്‍ കൃത്യമായ മാനദണ്ഡം പാലിക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊവിഡ് കണക്ക് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡ് കേസുകള്‍ കുറക്കാന്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. ഏഴ് ജില്ലകളില്‍ ടി.പി ആര്‍ കൂടുതലാണ്. എല്ലാ ജില്ലകളിലും ടി.പി ആര്‍ അഞ്ച് ശതമാനത്തിന് താഴെയെത്തിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

സംസ്ഥാനത്ത് ആറു ജില്ലകളില്‍ കേസുകള്‍ ആയിരത്തിനു മുകളിലാണ്. രണ്ടായിരത്തിനു മുകളിലാണ് മലപ്പുറം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍. കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നീ ജില്ലകളില്‍ മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുള്ളത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു താഴേക്ക് വരുന്നതേയില്ല. ഇന്നും 10.36 ശതമാനമാണ്.

14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം തന്നെ മുമ്പില്‍. 1992 പേര്‍, ആറു ജില്ലകളില്‍ ആയിരത്തിനുമുകളിലാണ് സമ്പര്‍ക്കരോഗികള്‍. കണ്ണൂര്‍ 889, ആലപ്പുഴ 848, കാസര്‍ഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നീ ജില്ലകളാണ് സമ്പര്‍ക്കത്തിലൂടെ ആയിരത്തില്‍ താഴെയുള്ളത്.

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 11,629 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 3,82,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.