2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വരുന്നൂ രണ്ടാമത്തെ മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിന്‍; മുപ്പത് കോടി ഡോസ് മുന്‍കൂറായി ബുക്ക് ചെയ്ത് കേന്ദ്രം

വാക്‌സിനായി 1500 കോടി രൂപ മുന്‍കൂര്‍ നല്‍കുമെന്നും ആരോഗ്യമന്ത്രാലയം

 

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്‌സിനും വിതരണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ കമ്പനിയാണ് വാക്‌സിന്‍ -രംഗത്തിറക്കുന്നത്. പിന്നാലെ വാക്സിനേഷന്‍ വേഗത്തിലാക്കുന്നതിനായി വാക്സിന്‍ ഡോസുകള്‍ ബുക്ക് ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ക്ലിനിക്കല്‍ പരീക്ഷണത്തിലുള്ള വാക്സിന്റെ 30 കോടി ഡോസാണ് സര്‍ക്കാര്‍ മുന്‍കൂര്‍ ബുക്കിങ് നടത്തിയത്.

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ബയോളജിക്കല്‍ ഇയുടേത്. ഭാരത് ബയോടെകിന്റെ കൊവാക്സിനാണ് ആദ്യത്തേത്.

വാക്‌സിനായി 1500 കോടി രൂപ മുന്‍കൂര്‍ നല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയുളള കാലയളവിനുളളില്‍ ബയോളജിക്കല്‍-ഇ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും. ആഗസ്റ്റ്-ഡിസംബര്‍ മാസങ്ങള്‍ക്കുള്ളില്‍ ഡോസുകള്‍ ലഭ്യമാകും എന്നാണ് മന്ത്രാലയം പറയുന്നത്. നിലവില്‍ മൂന്നാംഘട്ട പരീക്ഷണത്തിലുളള ബയോളജിക്കല്‍ ഇ വാക്‌സിന്‍ ഒന്നും രണ്ടും പരീക്ഷണഘട്ടങ്ങളില്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

   

കേന്ദ്രസര്‍ക്കാറിന്റെ വാക്സിനേഷന്‍ നയത്തിനെതിരെ രാജ്യവ്യാപകമായി വിമര്‍ശം ഉയരുന്നതിനിടെയാണ് കൂടുതല്‍ ഡോസുകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കുന്നത്. കഴിഞ്ഞ ദിവസം സുപ്രിംകോടതിയും വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങള്‍ മൂകസാക്ഷിയായിരിക്കില്ല എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.

കോവാക്‌സിന് പുറമേ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, സ്പുട്‌നിക് എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്നത്. ഫൈസര്‍, മൊഡേണ എന്നീ വിദേശ വാക്‌സിനുകള്‍ രാജ്യത്ത് വേഗത്തില്‍ ലഭ്യമാക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കഴിഞ്ഞ കുറച്ച് ദിവസമായി കുറവാണ് രേഘപ്പെടുത്തുന്നത്.യ 24 മണിക്കൂറിനിടെ 1,34,154 പേര്‍ക്കാണ് വൈറസ് ബാധ പുതുതായു സ്ഥിരീകരിച്ചത്. 2887 പേരാണ് മരണത്തിന് കീഴടങ്ങിയത്. തമിഴ്നാട്ടിലും കേരളത്തിലുമാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതല്‍. തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം 25,317 പേര്‍ക്കും കേരളത്തില്‍ 19661 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. കര്‍ണാടകയില്‍ 16387 പേര്‍ക്കും മഹാരാഷ്ട്രയില്‍ 15169 പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.