2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മഹാമാരിയെ ജനാധിപത്യത്തെ സ്വേഛാധിപത്യമാക്കി മാറ്റാനുള്ള ആയുധമാക്കരുത്- രാജ്യസഭയില്‍ ആഞ്ഞടിച്ച ഡെറിക് ഒബ്രിയന്‍

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണത്തിലേത് ഉള്‍പെടെ പാരജയങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ എം.പിമാര്‍. കൊവിഡ് മാഹാമാരിയെ ജനാധിപത്യത്തെ സ്വേഛാധിപത്യമാക്കി മാറ്റാനുള്ള ആയുധമാക്കി ഉപയോഗിക്കരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായമുള്‍പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ആക്രമണം. സംസ്ഥാനങ്ങള്‍ ചെയലവഴിച്ച100 രൂപയില്‍ 63ഉം അവരുടേതു തന്നെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ നല്ല നിലക്ക് പോവുമ്പോള്‍ അതിന്റെ ക്രഡിറ്റ് എടുക്കാന്‍ കേന്ദ്രം ഉത്സാഹം കാണിക്കുന്നുവെന്നും തിരിച്ചായാല്‍ എല്ലാ കുറ്റവും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കു മേല്‍ കെട്ടിവെക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

കൊവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയായിരുന്നു കേന്ദ്രം ചെയ്യേണ്ടിയിരുന്നത്. കൊവിഡ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പോലുള്ള കാര്യങ്ങള്‍ നടപ്പാക്കണമായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എംകെയര്‍ ഫണ്ടിനേയും അദ്ദേഹം പരിഹസിച്ചു.

ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ സ്ഥിരീകരിക്കുന്നത്. പിന്നീട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ കൊവിഡ് പ്രതിരോധത്തിനായുള്ള പരിശ്രമങ്ങളില്‍ മുഴുകുമ്പോള്‍ ഫെബ്രുവരി 24ന് യു.എസ് പ്രസിഡന്റ് ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രധാനമന്ത്രി. പശ്ചിമബംഗാളില്‍ മാര്‍ച്ച് അഞ്ചിനുതന്നെഐാെലേഷന്‍ ബെഡുകള്‍ സംവിധാനിച്ചിരുന്നു. അതിനിടക്ക് ഒരു മുന്നറിയിപ്പുമില്ലാതെ പ്രധാനമന്ത്രി ലോക്കഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു- ഒബ്രിയാന്‍ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.