2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുന്‍ ചീഫ് ജസിറ്റിസ് ഗോഗോയ്‌ക്കെതിരായ ലൈംഗികാരോപണം: ഗൂഢാലോചന സാധ്യത തള്ളിക്കളയാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി : മുന്‍ ചീഫ് ജസിറ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചനക്കുള്ള സാധ്യത തള്ളാനാവില്ലെന്ന് സുപ്രിം കോടതി. കോടതി നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസഥാനത്തിലാണ് നിരീക്ഷണം. ജുഡീഷ്യല്‍ തലത്തിലും ഭരണ തലത്തിലും രഞ്ജന്‍ ഗൊഗോയ് എടുത്ത കര്‍ശന നടപടികള്‍ ഗൂഢാലോചനയ്ക്ക് കാരണമായേക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് എ.കെ പട്‌നായിക്കിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ഗോഗോയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഈ ആരോപണത്തില്‍ ഗൂഢാലോചന ഉണ്ടന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നു.

തുടര്‍ന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജസ്റ്റിസ് എ.കെ പട്‌നായിക്കിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിനോട് ഗൂഢാലോചന പരാതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.

എന്‍ആര്‍സി വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ഗോഗോയ് എടുത്ത നിലപാട് ഗൂഢോലോചനയ്ക്ക് കാരണമായേക്കാമെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. മുദ്രവെച്ച കവറില്‍ പരസ്യപ്പെടുത്താതെ ഈ റിപ്പോര്‍ട്ട് നിലനില്‍ക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.