2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. നിര്‍ദേശം അപ്രായോഗികമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

പ്രകൃതിദുരന്തങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നത്. കൊവിഡ് ഒഴികെയുള്ള രോഗങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും 183 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു.

രാജ്യത്താകെ 3.85 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. ഇത് ഇനിയും കൂടാന്‍ സാധ്യതയുണ്ട്. കൊവിഡ് മൂലം സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ വീതം വിതരണം ചെയ്യുന്നത് അപ്രായോഗികമാണെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലതല്‍ പറയുന്നു.

ദുരന്തനിവാരണ നിയമപ്രകാരം ഭൂമികുലുക്കം, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമാണ് നാല് ലക്ഷം രൂപം നഷ്ടപരിഹാരം നല്‍കാന്‍ അനുവാദമുള്ളത്. കൊവിഡ് പോലുള്ള മഹാമാരികള്‍ക്ക് അത് യോജിച്ചതല്ല. മാത്രമല്ല, ഈ സാഹചര്യത്തില്‍ വലിയ തുക നഷ്ടപരിഹാരം നല്‍കുന്നതിന് വിനിയോഗിച്ചാല്‍ ആരോഗ്യമേഖലയില്‍ അടക്കം പണം ചെലവഴിക്കുന്നതിന് പ്രതിസന്ധി നേരിടുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.