ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലക്ക് വീര്‍പ്പുമുട്ടുന്നെങ്കില്‍ രാജ്യം വിടാമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. കശ്മീരികള്‍ അവകാശങ്ങള്‍ക്കുവേണ്ടി കര്‍ഷകപ്രക്ഷോഭത്തിന് സമാനമായ സമര മാര്‍ഗങ്ങളിലേക്ക് തിരിയേണ്ടിവരുമെന്ന് ഫാറൂഖ് അബ്ദുല്ല പരാമര്‍ശത്തിനെതിരെയാണ് ആര്‍.എസ്.എസ് നേതാവിന്റെ പ്രതികരണം.
അദ്ദേഹം ആഗ്രഹിക്കുന്നത് സമാധാനമല്ല മറിച്ച് കലാപമാണെന്ന് ഇന്ദ്രേഷ്‌കുമാര്‍ പരിഹസിച്ചു. തുടര്‍ന്നാണ് രാജ്യംവിടാനുള്ള ഉപദേശം. പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെയും വെറുതെ വിട്ടില്ല. നുണ പറച്ചില്‍ ഫാഷനായെടുത്തവരാണ് മഹബൂബയെന്നായിരുന്നു പരിഹാസം. രണ്ടുപേരും പ്രകോപനരാഷ്ട്രീയം അവസാനിപ്പിച്ച് ഐക്യവും അഖണ്ഡതയും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Comments are closed for this post.